അരിച്ചാക്കില്‍ നിറയെ പ്രാണി; സുഹാറില്‍ 2,718 കിലോഗ്രാം അരി പിടിച്ചെടുത്ത് ന​ഗരസഭ

Date:

Share post:

ഒമാനിൽ പ്രാണികൾ നിറഞ്ഞ നിലയിൽ അരിച്ചാക്കുകൾ കണ്ടെത്തി. വടക്കൻ ബാത്തിന നഗരസഭാ അധികൃതരാണ് സുഹാർ വിലായത്തിൽ പ്രാണികൾ നിറഞ്ഞ അരിച്ചാക്കുകൾ പിടിച്ചെടുത്തത്. വാണിജ്യ സ്റ്റോറിൽ നടത്തിയ പരിശോധനയിലാണ് അധികൃതർ ഉപയോഗശൂന്യമായ 2,718 കിലോഗ്രാം അരി കണ്ടെടുത്തത്.

പ്രാണികൾ നിറഞ്ഞ അരി വീണ്ടും വൃത്തിയാക്കി പാക്ക് ചെയ്ത് വിൽപനയ്ക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് നഗരസഭ അധികൃതർ തടഞ്ഞത്. സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം ദാഖിലയ നഗരസഭയുടെ കീഴിൽ ഭക്ഷണ ശാലകളിൽ നടത്തിയ പരിശോധയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 80 കിലോഗ്രാമിൽ അധികം ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കൾ നഗരസഭ പിടിച്ചെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...