ദുബായ് ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പിന് ഒക്ടോബർ 15-ന് തുടക്കമാകും. എമിറേറ്റ്സ് എയർലൈൻസ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവർ സംയുക്തമായാണ് ഏവിയേഷൻ ഫ്യൂച്ചർ വീക്ക് സംഘടിപ്പിക്കുന്നത്.
ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ വെച്ച് നടത്തപ്പെടുന്ന പരിപാടി ഒക്ടോബർ 17നാണ് സമാപിക്കുക. വ്യോമയാന മേഖലയുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് നിർവചിക്കുന്ന ഒരു പരിപാടിയായിരിക്കും ഇതെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആന്റ് ഗ്രൂപ്പ് സിഇഒയുമായ ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം വ്യക്തമാക്കി.
യുഎഇ മന്ത്രിമാർ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, ഏവിയേഷൻ – എയ്റോസ്പേസ് മേഖലകളിലെ പ്രമുഖർ, എയർഫ്രെയ്റ്റ്, മൈന്റെനൻസ്, ഓവർഹോൾ ആന്റ് റിപ്പയർ, ലോജിസ്റ്റിക്സ് മേഖലകളിലെ പ്രഫഷണൽസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.