യുഎഇയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ദുബായ് മിറാക്കിൾ ഗാർഡൻ. പൂക്കളുടെയും ലാൻഡ്‌സ്‌കേപ്പ് ഡിസൈനുകളുടെയും അതിശയകരമായ പ്രദർശനങ്ങൾക്ക് പേരുകേട്ടത്. പ്രകൃതിസ്‌നേഹികൾക്കും സഞ്ചാരികൾക്കും കുടുബ സന്ദർശകർക്കുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന മിറക്കിൾ ഗാർഡൻ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
2013-ൽ തുറന്ന മിറക്കിൾ ഗാർഡൻ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടങ്ങളിലൊന്നാണ്. 72,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് ഈ പൂന്തോട്ടത്തനുളളത്
പിരമിഡുകൾ, താഴികക്കുടങ്ങൾ, നക്ഷത്രങ്ങൾ തുടങ്ങി വിവിധ ആകൃതികളിലും ഡിസൈനുകളിലും ക്രമീകരിച്ചിരിക്കുന്ന 150 ദശലക്ഷത്തിലധികം പൂക്കൾ പൂന്തോട്ടത്തിലുണ്ട്.
പൂക്കളാൽ പൊതിഞ്ഞ എമിറേറ്റ്‌സ് A380 വിമാനം, 59 അടി ഉയരമുള്ള മിക്കി മൗസ് ഉൾപ്പെടെ ഡിസ്നി കഥാപാത്രങ്ങൾ തുടങ്ങി വലിയ പുഷ്പ ശിൽപങ്ങളും ഇവിടെ കാണാം. ലോകത്തെ ഏറ്റവും പ്രശസ്തമായ പുഷ്പശിപങ്ങളുടെ കേന്ദ്രമാണിത്. മിറക്കിൾ ഗാർഡനോട് ചേർന്ന് ദുബായ് ബട്ടർഫ്ലൈ ഗാർഡനുമുണ്ട്. വിവിധ ഇനങ്ങളിൽ നിന്നുള്ള 15,000-ലധികം ചിത്രശലഭങ്ങളാണ് പ്രത്യേകത.
ഏറ്റവും വലിയ വെർട്ടിക്കൽ ഗാർഡനും ഏറ്റവും വലിയ പുഷ്പ ശിൽപവും ഉൾപ്പെടെ ഒന്നിലധികം ഗിന്നസ് വേൾഡ് റെക്കോർഡുകളും മിറക്കിൾ ഗാർഡൻ സ്വന്തമാക്കിയിട്ടുണ്ട്.
വേനൽ ചൂട് അവസാനിക്കുന്ന നവംബർ മുതൽ മെയ് വരെയാണ് മിറക്കിൾ ഗാർഡൻ തുറന്നു പ്രവർത്തിക്കുക. ഓരോ സീസണിലും സന്ദർശകർക്ക് പുത്തൻ അനുഭവങ്ങളാണ് മിറക്കിൾ ഗാർഡൻ സമ്മാനിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc