നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 15ന് ദുബായിലെ സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റ്. ഇതനുസരിച്ച് ഞായറാഴ്ച ദുബായിലെ സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.
അവധിയ്ക്ക് ശേഷം ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം സെപ്റ്റംബർ 16ന് പുനരാരംഭിക്കും. നബിദിനം പ്രമാണിച്ച് യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലയ്ക്ക് 15ന് അവധിയായിരിക്കുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.