ഉയർന്ന കെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ ഡ്രോണുകൾ ഉപയോഗിക്കാനുള്ള നീക്കവുമായി ഷാർജ. ഷാർജ സിവിൽ ഡിഫൻസാണ് അടുത്ത വർഷം മുതൽ എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നത്.
നൂതന സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്നതും 27 കിലോഗ്രാം ഭാരവുമുള്ള ഡ്രോണിന് 18 സെക്കൻഡിനുള്ളിൽ ഏകദേശം 40 നിലകൾക്ക് തുല്യമായ 150 മീറ്റർ ഉയരത്തിൽ എത്താൻ കഴിയുമെന്നാണ് നിഗമനം. ഉയർന്ന കെട്ടിടങ്ങളിൽ അഗ്നിശമന പ്രതിരോധ സമയം വേഗത്തിലാക്കാൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ സാധ്യമാകും.
ഗ്രൗണ്ട് ടാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള വാട്ടർ ഹോസ് വഴി വീണ്ടും നിറയ്ക്കാനും 5,000 ലിറ്റർ ശേഷിയുള്ള ആന്തരിക ടാങ്കിൽ നിന്ന് 15 മീറ്റർ വരെ വെള്ളം സ്പ്രേ ചെയ്യാനുള്ള കഴിവ് പരീക്ഷണ ഘട്ടത്തിൽ വ്യക്തമായെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സാമി അൽ നഖ്ബി പറഞ്ഞു. സിവിൽ ഡിഫൻസിലെ സാങ്കേതിക സംഘവും യുഎഇ ആസ്ഥാനമായുള്ള ഡ്രോൺ ഫസ്റ്റ് ബിൽഡിംഗ് സർവീസസും ചേർന്നാണ് ഡ്രോൺ പരീക്ഷിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc