തെന്നിന്ത്യൻ സിനിമയിലെ ആഘോഷമായ SIIMA ഇത്തവണ ദുബായിലേക്ക്; സെപ്റ്റംബർ 14, 15 തിയതികളിൽ സംഘടിപ്പിക്കും

Date:

Share post:

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ അവാർഡായ SIIMAയുടെ (സൗത്ത് ഇന്ത്യൻ ഇൻ്റർനാഷണൽ മൂവി അവാർഡ്) 12-ാമത് പതിപ്പ് ദുബായിൽ സംഘടിപ്പിക്കും. സെപ്റ്റംബർ 14, 15 തിയതികളിൽ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ വെച്ചാണ് SIIMA നടക്കുക. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ റാണ ദ​​ഗുബാട്ടിയും പൂജ ഹെഗ്ഡെയുമാണ് അവാർഡിന്റെ തിയതി പ്രഖ്യാപിച്ചത്.

തെന്നിന്ത്യൻ സിനിമയുടെ ആഘോഷമായി മാറിയ SIIMAയിൽ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലായി 20 അവാർഡുകളാണ് വിതരണം ചെയ്യുന്നത്. സെപ്തംബർ 14-ന് തെലുങ്ക്, കന്നഡ സിനിമ മേഖലയിലെയും 15-ന് തമിഴ്, മലയാളം സിനിമാ മേഖലയിലെയും പ്രതിഭകളെ ആദരിക്കും.

അതോടൊപ്പം, സിനിമാ ജീവിതത്തിന്റെ 50 വർഷങ്ങൾ പിന്നിടുന്ന നന്ദമുരി ബാലകൃഷ്ണയെയും ശിവ് രാജ്കുമാറിനെയും 14-ന് SIIMA വേദിയിൽ വെച്ച് ആദരിക്കും. 15-ന് തെന്നിന്ത്യൻ സിനിമയിൽ മികച്ച സംഭാവനകൾ നൽകിയ നടൻ അന്തരിച്ച പത്മഭൂഷൺ വിജയകാന്തിനെയും അനുസ്മരിക്കും. ഇതിനുപുറമെ തെന്നിന്ത്യൻ താരങ്ങളുടെ നിരവധി കലാ പ്രകടനങ്ങളും SIIMA വേദിക്ക് പകിട്ടേകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....