സൗദിയിലെ സ്കൂളുകളില്‍ വീഡിയോ ഷൂട്ടിന് പുതിയ മാനദണ്ഡങ്ങളെന്ന് മന്ത്രാലയം

Date:

Share post:

സൗദിയിലെ സ്‌കൂളുകളിൽ വിഡിയോ ചിത്രീകരണത്തിന് മാനദണ്ഡങ്ങൾ പരിഷ്കരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ പ്രിന്‍സിപ്പലിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ മീഡിയ കോഓഡിനേറ്റർമാരുടെ ചുമതലയിലാകണം ചിത്രീകരണമെന്ന് ഉത്തരവ്. വിദ്യാർഥികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വ്യക്തിഗത അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കും സ്കൂളിന്‍റെ നേട്ടങ്ങൾ വ്യക്തമാക്കുന്നതിനും വീഡിയൊ ചിത്രീകരിക്കാം. എന്നാല്‍ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷന്റെ ഗൈഡ് ലൈന്‍ പാലിച്ചായിരിക്കണം ചിത്രീകരണം. കുട്ടികളുടെ  ചിത്രീകരിക്കുന്നതിന് രേഖാമൂലം രക്ഷിതാക്കളുടെ സമ്മതവും ആവശ്യമാണ്.

ക്ലാസ് റൂം പ്രവർത്തനങ്ങളും സ്കൂളിനുളളിലെ പരിപാടികളും ചിത്രീകരിക്കാം.. പെണ്‍കുട്ടികളെയും മാറ്റിനിര്‍ത്തേണ്ടതില്ല. അതേസമയം സ്‌കൂളുകൾക്കുള്ളിൽ അനുമതിയില്ലാതെ സിനിമ എടുക്കുന്നതിന് നിരോധനമുണ്ട്. സ്കൂളുമായി ബന്ധമില്ലാത്തവര്‍ക്കും ചിത്രീകരണത്തിന് അനുമതിയില്ല.

അതേസമയം മാധ്യമ മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക മീഡിയ ലൈസൻസോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തൊഴിൽ ചെയ്യാനുള്ള ലൈസൻസോ ഉളളവര്‍ക്ക് ഇളവുകൾ ലഭ്യമാകും. സ്കൂളുകളിലില്‍ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച ബോര്‍ഡുകൾ സ്ഥാപിക്കണമെന്നും
മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...