ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. യുവരാജ് ക്രിക്കറ്റിന് നൽകിയ സംഭാവനകളും ജീവിതത്തിൽ നേരിട്ട വെല്ലുവിളികളുമാണ് സിനിമയുടെ ഇതിവൃത്തമാകുന്നതെന്നാണ് റിപ്പോർട്ട്. ടി സീരിസ് നിർമ്മിക്കുന്ന ബയോപിക്കിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.
അതേസമയം, ആരാണ് യുവരാജ് സിങ്ങായി സിനിമയിൽ അഭിനയിക്കുക എന്ന കാര്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതൊരു വലിയ ബഹുമതിയായി കാണുന്നുവെന്നും മറ്റുള്ളവർക്ക് തന്റെ ജീവിതം പ്രചോദനമാകുമെന്നാണ് കരുതുന്നതെന്നും യുവരാജ് സിങ് പ്രതികരിച്ചു.
13-ാം വയസിൽ ക്രിക്കറ്റ് കരിയർ തുടങ്ങിയ യുവരാജ് സിങ് 2007-ൽ ട്വന്റി20 ലോകകപ്പിൽ ഒരോവറിൽ ആറ് പന്തുകളിലും സിക്സറുകൾ നേടിയതുൾപ്പെടെ ക്രിക്കറ്റ് ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ സിനിമയിൽ ചിത്രീകരിക്കും.