വിവാഹിതയെ സമൂഹ മാധ്യമം വഴി വശീകരിക്കാന്‍ ശ്രമിച്ച യുവാവിന് അഞ്ച് വര്‍ഷം തടവ്. സൗദിയിലാണ് സംഭവം. കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലെ ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. പ്രതിയുടെ വാട്സാപ്പ് അക്കൗണ്ട് റദ്ദ് ചെയ്യാനും മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
യുവതിയുടെ ഭര്‍ത്താവ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടിയുണ്ടായത്. പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയതോടെ യുവാവ് പിടിയിലാവുകയായിരുന്നു. സൈബർ ക്രൈം വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ ആറ് പ്രകാരമാണ് ശിക്ഷ വിധിച്ചത്.
പ്രതി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വാട്സാപ്പ് സന്ദേശങ്ങളില്‍ അസഭ്യം പറഞ്ഞെന്നും ഹര്‍ജിയില്‍ പറയുന്നു. ലൈംഗിക ഉദ്ദേശത്തോടെയാണ് സമീപിച്ചതെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. തെളിവുകളുടെ പശ്ചാത്തലത്തില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് അഞ്ച് വര്‍ഷത്തെ തടവിന് കോടതി വിധിച്ചത്.