ദുബായിൽ ബിൽഡിങ് പെർമിറ്റ് ഇനി അതിവേ​ഗം; ആപ്ലിക്കേഷൻ നവീകരിച്ച് മുനിസിപ്പാലിറ്റി

Date:

Share post:

ദുബായിൽ ബിൽഡിങ് പെർമിറ്റ് നേടുകയെന്നത് ഇനി വളരെ ഏളുപ്പമാണ്. ബിൽഡിങ് പെർമിറ്റുകൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച ‘ദുബായ് ബിൽഡിങ് പെർമിറ്റ്സ് ആപ്ലിക്കേഷൻ’ നവീകരിച്ചിരിക്കുകയാണ് മുനിസിപ്പാലിറ്റി.

അപാകതകൾ പരിഹരിച്ച് പുതിയതായി ഡിസൈൻ ചെയ്തതിനാൽ പൊതുജനങ്ങൾക്ക് ആപ്പ് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. അതോടൊപ്പം ആപ്പിൻ്റെ ഡാഷ്‌ബോർഡിൽ എല്ലാ കാര്യങ്ങളും സംബന്ധിച്ചുള്ള പൂർണ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കെട്ടിട ഉടമകൾ, കരാറുകാർ, കൺസൽറ്റന്റുമാർ എന്നിവരുടെ ആവശ്യം മുൻനിർത്തിയുള്ള മാറ്റങ്ങളാണ് ആപ്ലിക്കേഷനിൽ വരുത്തിയിരിക്കുന്നത്.

കെട്ടിട നിർമ്മാണ അനുമതിക്ക് ആവശ്യമായ വിവരങ്ങൾ, സേവനങ്ങൾ എന്നിവയാണ് ആപ്ലിക്കേഷനിൽ ലഭ്യമാക്കിയിട്ടുള്ളത്. ദുബായിൽ റജിസ്‌റ്റർ ചെയ്ത കൺസൽറ്റന്റുമാരുടെയും കരാറുകാരുടെയും വിവരങ്ങൾ ആപ്പിലൂടെ കണ്ടെത്താം. അതിനാൽ നിലവിൽ അവർ ചെയ്യുന്ന പ്രോജക്ടുകൾ, പൂർത്തീകരിച്ചവ ഉൾപ്പെടെയുള്ള വിവരങ്ങൾ മനസിലാക്കി ഇവരുടെ വിശ്വാസ്യത സ്ഥലമുടമയ്ക്ക് ആപ്പിലൂടെ സ്ഥിരീകരിക്കാനും സാധിക്കും.

ആപ്ലിക്കേഷന്റെ ഭാഗമായ പോർട്ടലിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, നിയന്ത്രണങ്ങൾ, അറിയിപ്പുകൾ, അടിസ്ഥാനപരമായി വേണ്ട കാര്യങ്ങളുടെ ചെക്ക് ലിസ്റ്റ്, കരാർ കമ്പനികളുടെ വിവരങ്ങൾ, കൺസൽറ്റിങ് ഓഫിസുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പരിശോധിക്കാം. മാത്രമല്ല, കെട്ടിട നിർമ്മാണ അനുമതി, ലൈസൻസ് എന്നിവയ്ക്കായി നൽകിയ അപേക്ഷകളുടെ വിവരങ്ങൾ ട്രാക്ക് ചെയ്യാനും കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...