മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

Date:

Share post:

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി (70) അന്തരിച്ചു. 2004-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

തിരൂരങ്ങാടി, താനൂർ എന്നീ മണ്ഡലങ്ങളിലെ എംഎൽഎ ആയിരുന്നു. 1992-ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996-ലും 2001-ലും തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ സ്ഥാനത്തേയ്ക്കെത്തുന്നത്. നേരത്തെ, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയായിരുന്നു. എങ്കിലും പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡൻ്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ എം.എസ്.എം പോളിടെക്‌നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി സീ പ്ലെയിനിൽ പറക്കാം; കേരളത്തിലെ ആദ്യത്തെ ജലവിമാനം കൊച്ചിയിൽ

സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങളെ പുതിയ തലങ്ങളിലേയ്ക്ക് എത്തിക്കുന്ന ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ ഇന്ന്. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് രാവിലെ 10.30ന് പറന്നുയരുന്ന ജലവിമാനം ഇടുക്കിയിലെ...

തലാബത്ത് ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ നവംബർ 19ന് ആരംഭിക്കും; ഒരു ഓഹരിക്ക് 0.04 ദിർഹം

ദൈനംദിന ഡെലിവറികൾക്കുള്ള മുൻനിര ഓൺ-ഡിമാൻഡ് ഫുഡ്, ക്യു-കൊമേഴ്‌സ് ആപ്പായ തലാബത്ത് ഓഹരി വിപണിയിലേയ്ക്ക്. തലാബത്തിന്റെ മാതൃ കമ്പനിയായ ഡെലിവറി ഹീറോ മേന ഹോൾഡിംഗാണ് 3.493...

മലയാളത്തിന് അഭിമാനം; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടംനേടി ‘പെരിയോനേ’

മലയാളത്തിന് അഭിമാനമായി ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടംനേടി ആടുജീവിതം സിനിമയിലെ ​ഗാനം. എ.ആർ.റഹ്മാന്റെ 'പെരിയോനേ' എന്ന ​ഗാനമാണ് ലോക പ്രശസ്തമായ...

ഇടവേളയ്ക്ക് ശേഷം വക്കീൽ കോട്ടണിഞ്ഞ് സുരേഷ് ​ഗോപി; ജെ.എസ്.കെ ഉടൻ തിയേറ്ററിലേയ്ക്ക്

ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷക വേഷത്തിലെത്തുന്നു. 'ജെ.എസ്.കെ' അഥവാ 'ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലൂടെയാണ് സുരേഷ്...