ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ചെയ്യുന്ന എരിയകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് വേഗത്തിൽ തിരിച്ചറിയാൻ സാഹായിക്കുന്ന
കളർകോഡ് സംവിധാനം നിലവിൽ വന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം.
വിമാനത്താവളത്തിൻ്റെ പ്രവർത്തന മികവ് ഉയർത്തുന്നതിനും തടസ്സമില്ലാത്ത യാത്രനുഭവം നൽകുന്നതിന് ഇതോടെ അവസരം ലഭിക്കും. വിഐപി സൗകര്യത്തോടെ അതിഥികളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെന്ന് ദുബായ് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. പ്രത്യേക പ്രാർത്ഥനാ സൗകര്യവും വിമാനത്താവളത്തിൽ നിർമിക്കും.
പുതിയ കളർകോഡ് വരുന്നതോടെ വാഹനങ്ങൾ എവിടെയാണ് പാർക്ക് ചെയ്തെന്ന് കൃത്യമായി മനസ്സിലാക്കാനും വഴി അറിയാതെ ആശയക്കുഴപ്പത്തിലാകുന്നത് ഒഴിവാക്കാനുമാകും. ഇപ്പോൾ ദുബായ് വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് മണിക്കൂറിന് 15 ദിർഹം മുതൽ ഒരു ദിവസത്തേക്ക് 125 ദിർഹം വരെയാണ് ഫീസ് ഈടാക്കുന്നത്. അധികം വരുന്ന ഒരോ ദിവസനത്തിനും 100 ദിർഹം വീതം അധികം ഈടാക്കും. എന്നാൽ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് പാർക്കിങ് ഫീസിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.