യുഎഇയിൽ ഇന്നും മഴ തുടരുകയാണ്. ഫുജൈറയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയാണ് രാവിലെ മുതൽ പെയ്യുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് താപനില 21ഡിഗ്രി വരെ താഴുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കി.
ഇന്നലെ പെയ്ത മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അൽഐൻ, അബുദാബി, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിലാണ് മഴയും ആലിപ്പഴ വർഷവും ഇടിമിന്നലും നാശം വിതച്ചത്. ചില ഭാഗങ്ങളിൽ വാദികൾ കവിഞ്ഞൊഴുകിയിരുന്നു.
രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ഇന്ന് താപനില 21 ഡിഗ്രി സെൽഷ്യസായി കുറയുമ്പോൾ ആന്തരിക പ്രദേശങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തും.