ബാല്യകാല സുഹൃത്തിൻ്റെ വിയോ​ഗത്തിൽ വേദനയോടെ നടി കീർത്തി സുരേഷ്; വൈറലായി കുറിപ്പ്

Date:

Share post:

ബാല്യകാല സുഹൃത്തിന്റെ വേർപാടിൽ വേദനയോടെ നടി കീർത്തി സുരേഷ്. അകാലത്തിൽ പൊലിഞ്ഞുപോയ സുഹൃത്ത് മനീഷയുടെ ജന്മദിനത്തിൽ ഹൃദയഭേദകമായ കുറിപ്പാണ് താരം പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകൾ നേരിടാൻ താൻ ഏറെ ബുദ്ധിമുട്ടിയെന്നും തൻ്റെ സുഹൃത്ത് വിട്ടുപോയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും കീർത്തി കുറിച്ചു. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.

‘കഴിഞ്ഞ കുറച്ച് ആഴ്‌ചകൾ നേരിടാൻ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. എൻ്റെ ബാല്യകാല സുഹൃത്ത് ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാനാകുന്നില്ല. 21-ാം വയസ്സിൽ അവൾക്ക് ഗുരുതരമായ ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. ഏകദേശം എട്ട് വർഷത്തോളം അവൾ പോരാടി. കഴിഞ്ഞ നവംബറിൽ അവളുടെ മൂന്നാമത്തെ സർജറിക്ക് വിധേയയാകുന്നതുവരെ ഇത്രയും ഇച്ഛാശക്തിയുള്ള മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. അവളുമായി ആഴത്തിലുള്ള സംഭാഷണം നടത്തിയതിന്റെ അവസാനത്തെ ഓർമയായിരുന്നു അത്.

വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് അവൾ കരഞ്ഞു. അവളുടെ മുൻപിൽ എൻ്റെ വേദന പുറത്തറിയിക്കാതെ ഞാൻ പിടിച്ചുനിന്നു. പക്ഷേ, പുറത്തേക്കിറങ്ങിയ നിമിഷം, കണ്ണടയും മാസ്‌കും ധരിച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞാൻ കരഞ്ഞുകൊണ്ട് നടന്നു. അവൾ അബോധാവസ്ഥയിൽ ആയിരുന്നപ്പോൾ ഞാൻ അവളെ അവസാനമായി കണ്ടുമുട്ടിയ കാര്യം സൂചിപ്പിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. ജീവിതം പോലും തുടങ്ങിയിട്ടില്ലാത്ത, ലോകം പോലും കണ്ടിട്ടില്ലാത്ത, ഇനിയും ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ഒരു പെൺകുട്ടിക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യം മാത്രം ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. ഇപ്പോഴും അതിനെനിക്ക് ഉത്തരം ഇല്ല.

അവളുടെ രോഗത്തിന്റെ കാഠിന്യം ഒരു പക്ഷേ അവളെ നേരത്തെ കൊണ്ടുപോകുമായിരുന്നു. എന്നാൽ, അവൾ അവസാന ശ്വാസം വരെ പോരാടി. കൃത്യം ഒരു മാസം മുൻപ് അവൾ പോയി. നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ല മച്ചുട്ടാ. ഇന്ന് നിൻ്റെ ജന്മദിനത്തിൽ ഞാൻ നിന്നെ ഓർക്കുന്നു. ഈ ഓർമകൾ എന്നെന്നേക്കുമാണ്’ എന്നാണ് കീർത്തി കുറിച്ചത്.

നിരവധി പേരാണ് ആശ്വാസ വാക്കുകളിലൂടെ താരത്തിനെ സാന്ത്വനിപ്പിക്കുന്നത്. ഒരു മാസം മുൻപാണ് കീർത്തി സുരേഷിൻ്റെ ബാല്യകാല സുഹൃത്ത് മനീഷ നായർ അന്തരിച്ചത്. ബ്രെയിൻ ട്യൂമർ ബാധിച്ചതിനേത്തുടർന്ന് ചികിത്സയിലായിരുന്നു മനീഷ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....