ദുബായിൽ ടാക്സി യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി പൊതുഗതാഗത വകുപ്പ്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 55.7 ദശലക്ഷത്തിലധികം യാത്രകൾ ലോഗ് ചെയ്യപ്പെട്ടെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 500,000 വർധനവാണിതെന്നും ആർടിഎ അറിയിച്ചു
യാത്രക്കാരുടെ എണ്ണവും 96.2 ദശലക്ഷത്തിൽ നിന്ന് 96.9 ദശലക്ഷമായി ഉയർന്നു. യാത്രക്കാരുടെ എണ്ണം ഉയർന്നതിന് അനുസൃതമായി ടാക്സികളുടേയും ജീവനക്കാരുടേ എണ്ണം ഉയർത്തിയെന്നും അധികൃതർ സൂചിപ്പിച്ചു. ഇക്കാലയളവിൽ ടാക്സി ഡ്രൈവർമാരുടെ എണ്ണം 26,000 ൽ നിന്ന് 30,000 ആയും വർദ്ധിച്ചു. അതേസമയം 644 വാഹനങ്ങൾ കൂടി എത്തിയതോടോ ആകെ ടാക്സികളുടെ എണ്ണം 12,778ൽ എത്തി.
ഇ-ബുക്കിംഗുകൾ മൊത്തം ടാക്സി യാത്രകളുടെ 40 ശതമാനവും വരുമെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ശതമാനം വർധനവുണ്ടായെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെൻ്റ് ഡയറക്ടർ അദേൽ ഷാക്രി വ്യക്തമാക്കി. ഹാല ടാക്സിയുടെ ഇ-ഹെയ്ൽ സേവനം വിജയകണ്ടതായും അദ്ദേഹം സൂചിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc