വിഴിഞ്ഞം ആഘോഷത്തിലേക്ക്; ജൂലെ 12ന് ആദ്യ മദർഷിപ്പിന് സ്വീകരണം

Date:

Share post:

കേരളം കാത്തിരുന്ന അന്താരാഷ്ട്ര തുറമുഖപദ്ധതി പ്രവർത്തനക്ഷമമാകുന്നു. വെള്ളിയാഴ്ചത്തെ ട്രയല്‍ റൺ പൂർത്തിയാകുന്നതോടെ തുറമുഖത്തേക്ക് കപ്പലുകൾ ഒഴുകിയെത്തും.വെള്ളിയാഴ്ച രാവിലെ10ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ആദ്യ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി എന്‍ വാസവന്‍, കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോനേവാല്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍ കമ്പനിയായ മെര്‍സ്‌കിൻ്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പാണ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്തെത്തുന്നത്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8,000 മുതല്‍ 9,000 ടിഇയു വരെ ശേഷിയുള്ള സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള 2,000 കണ്ടെയ്‌നറുകള്‍ ട്രയല്‍ റണ്ണിൻ്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കും.

തുടർ ദിവസങ്ങളിൽ വാണിജ്യ കപ്പലുകള്‍,കണ്ടെയ്‌നര്‍ കപ്പലുകള്‍ എന്നിവയും വരും. ട്രയല്‍ ഓപ്പറേഷന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെ തുടരും. ഇതോടെ തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും.

ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ തുറമുഖത്ത് പ്രവർത്തനമാരംഭിക്കാനുളള തയ്യാറെടുപ്പിലാണ്. കമ്മീഷനിംഗ് കഴിയുന്നതോടെ കൂടുതൽ കമ്പനികൾ എത്തിച്ചേരും. മദര്‍ഷിപ്പുകള്‍ക്ക് അടുക്കാനാവുന്ന ഇന്ത്യയിലെ ഏക ട്രാന്‍സ്ഷിപ്പ്‌മെൻ്റ് തുറമുഖമെന്ന പ്രത്യേകതയാണ് വിഴിഞ്ഞത്തിന് തുണയാകുന്നത്.

നിലവില്‍ കൊളംബോ വഴി ഇന്ത്യയിലേക്ക് നടത്തിക്കൊണ്ടിരിക്കുന്ന ചരക്ക് നീക്കം ഇനി വിഴിഞ്ഞം വഴിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അടുത്ത് സ്ഥിതി ചെയ്യുന്നതും വിഴിഞ്ഞത്തിന് അനുകൂല ഘടകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...