ലോകത്തിലെ ഏറ്റവും ഹരിതമായ ഹൈവേ പദ്ധതിയായ ‘ദുബായ് ഗ്രീൻ സ്‌പൈൻ’ അവതരിപ്പിച്ചു. ദുബായിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311) വഴി കടന്നുപോകുന്ന ട്രാം പദ്ധതിയാണ് അനാച്ഛാദനം ചെയ്തത്. 64 കിലോമീറ്ററ്‍ നീളത്തിലാണ് ഹൈവേ നിർമ്മിക്കുന്നത്.
10 ബില്യൺ ഡോളറാണ് പദ്ധതിയുടെ ഏകദേശ നിർമ്മാണ ചെലവ്. ഏകദേശം 25 ട്രാം സ്റ്റേഷനുകളോടെയാണ് ഹൈവേ നിർമ്മിക്കുക. ഹൈവേയിൽ 1 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചാണ് ഹരിതവൽക്കരിക്കുന്നത്. കൂടാതെ മനോഹരമായ പൂന്തോട്ടങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രീൻലൈറ്റ് ചെയ്താൽ 10 വർഷം കൊണ്ട് നാല് ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബായ് ഇൻഡസ്ട്രിയൽ സിറ്റി മുതൽ മുഹൈസ്‌ന വരെയുള്ള 64 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി നടപ്പാക്കുക. ഗ്രീൻ സ്‌പൈനിൻ്റെ കേന്ദ്ര സവിശേഷതയായി കണക്കാക്കപ്പെടുന്നത് ട്രാം വേകളിൽ സോളാർ പാനലുകൾ ഘടിപ്പിക്കുക എന്നതാണ്. ഇതുവഴി ട്രാം ശൃംഖലയ്ക്ക് സുഗമമായി ഊർജ്ജ സ്രോതസ് ലഭിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.