പ്രശസ്ത ഇന്ത്യൻ പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച കൊൽക്കത്തയിലെ വസതിയിൽ വെച്ച് ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയത്. കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. സംസ്കാരം ഇന്ന് നടക്കുമെന്ന് കുടുംബം അറിയിച്ചു.
ഉഷ രണ്ടാമത് വിവാഹം കഴിച്ചതാണ് ജാനിയെ. പരേതനായ രാമുവാണ് ആദ്യഭർത്താവ്. അഞ്ജലി, സണ്ണി എന്നിവർ മക്കളാണ്.