ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രണ്ട് പുതിയ “സർക്കുലർ” പൊതു ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. ഹിൽസിനും ഇക്വിറ്റി മെട്രോ സ്റ്റേഷനും ഇടയിൽ DH1 ,ദമാക് ഹിൽസിനും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിൽ DA2 എന്നീ ബസ്സുകളാണ് പ്രഖ്യാപിച്ചത്.
അഞ്ച് ദിർഹമാണ് യാത്രാ നിരക്കെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെൻ്റ് ഡയറക്ടർ അദേൽ മുഹമ്മദ് ഷാക്കേരി വിശദീകരിച്ചു. ദുബായ് ഹിൽസിനും ഇക്വിറ്റി മെട്രോ സ്റ്റേഷനും ഇടയിൽ DH1 ഒരു മണിക്കൂർ ഇടവേളയിൽ സർവീസ് നടത്തും. റൌണ്ട് സർവ്വീസാണ് DA2 ബസ്സുകളുടേത്.
രാവിലെ 7:09 ന് ദുബായ് ഹിൽസിൽ നിന്ന് പുറപ്പെടും പ്രവൃത്തിദിവസങ്ങളിൽ രാത്രി 10:09 നും വാരാന്ത്യങ്ങളിൽ (വെള്ളി മുതൽ ഞായർ വരെ) അർദ്ധരാത്രി 12:09 നുമാണ് അവസാന സർവ്വീസ്. ദമാക് ഹിൽസിനും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിൽ DA2 ബസ് രണ്ട് മണിക്കൂർ ഇടവേളയിലാണ് എത്തുക. ആദ്യ യാത്ര 5:47 ന് ദമാക് ഹിൽസിൽ നിന്ന് പുറപ്പെടും. രാത്രി 9:32 നാണ് അവസാന സർവ്വീസ് .