വിദേശങ്ങളിൽ സന്ദർശനം നടത്തുന്ന എമിറാത്തികൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. ആറ് രാജ്യങ്ങളിൽ ഉയർന്ന തോതിൽ മോഷണം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
സ്പെയിൻ, ജോർജിയ, ഇറ്റലി, യുകെ, ഫ്രാൻസ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ നിരവധി എമിറാത്തികൾ മോഷണം സംബന്ധിച്ച് റിപ്പോർട്ട് ചെയ്തതായി വിദേശകാര്യ മന്ത്രാലയം (മോഫ) അറിയിച്ചു. സഞ്ചാരികളോട് കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശപാലിക്കണമെന്നും അധികൃതർ സൂചിപ്പിച്ചു.
സഞ്ചാരികൾക്കായി മന്ത്രാലയം പുറത്തുവിട്ട നിർദ്ദേശങ്ങൾ.
1.വിലപിടിപ്പുള്ളതോ അപൂർവമോ ആയ വസ്തുക്കൾ ധരിക്കുന്നത് ഒഴിവാക്കുക.
2.നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഔദ്യോഗിക രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക.
3.അഴിമതികളും വഞ്ചനകളും ഒഴിവാക്കാൻ പ്രശസ്തമായ ആഗോള കമ്പനികൾ വഴി കാറുകളും ഹോട്ടലുകളും ബുക്ക് ചെയ്യുക.
എല്ലാ ലക്ഷ്യസ്ഥാനങ്ങളിലെയും യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ത്വജുദി സേവനത്തിനായി രജിസ്റ്റർ ചെയ്യാനും മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ 0097180024 എന്ന നമ്പറിൽ വിളിക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc