യുഎഇ നിവാസികൾക്ക് തൊഴിൽ പരാതികൾ അറിയിക്കാനും മൊഹ്രെ സേവനങ്ങൾക്കുമായി വീഡിയോ കോൾ സംവിധാനം ഒരുക്കി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (മൊഹ്രെ)മന്ത്രാലയം. മൊഹ്‌റെയുടെ സ്‌മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമായ ‘തൽക്ഷണ വീഡിയോ കോൾ’ ഓപ്ഷനിലൂടെയാണ് അവസരം.
വീഡിയോ കോളിലൂടെ ജീവനക്കാർക്കും തൊഴിലുടമകൾക്കും മന്ത്രാലയത്തിൻ്റെ സേവനങ്ങളെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമായ പിന്തുണ സ്വീകരിക്കാനും കഴിയും. അതോറിറ്റിയുടെ വാട്ട്‌സ്ആപ്പ് ഹോട്ട്‌ലൈൻ 600590000 വഴിയും സേവനം ലഭ്യമാണെന്ന് മന്ത്രാലയത്തിലെ കസ്റ്റമർ റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഹുസൈൻ അൽ അലിലി പറഞ്ഞു.
വീഡിയോ കോൾ സേവനം ലഭ്യമാകുന്ന സമയങ്ങൾ
1.തിങ്കൾ മുതൽ വ്യാഴം വരെ
രാവിലെ 7.30 മുതൽ വൈകിട്ട് 3 വരെയും
2.വെള്ളിയാഴ്ച രാവിലെ 7.30 മുതൽ
ഉച്ചയ്ക്ക് 12 വരെ
വീഡിയോ കോൾ സേവനം ആക്‌സസ് ചെയ്യാൻ Mohre-ൻ്റെ സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യണം. ആദ്യ സ്ക്രീനിൽ താഴെയുള്ള ‘പിന്തുണ’ ബട്ടൺ ടാപ്പ് ചെയ്യുക. തുടർന്ന് ഉപഭോക്തൃ സേവന ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് കാണാം. അതിൽ ‘വീഡിയോ കോൾ’ എന്ന് ലേബലിലേക്ക് പോയാൽ സേവനം ലഭ്യമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc