ജലവിതരണ ശൃംഖല ശക്തിപ്പെടുത്താൻ പുതിയ പദ്ധതിയുമായി ദുബായ്

Date:

Share post:

ജലവിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ദുബായ്. ഇതിന്റെ ഭാ​ഗമായി ലുസൈലി, ഹാസ്യാൻ, ഹത്ത എന്നിവിടങ്ങളിൽ പുതിയ ജലസംഭരണികൾ നിർമ്മിക്കാനാണ് തീരുമാനം. ദുബായിയുടെ സുസ്ഥിര വികസനത്തോടൊപ്പം എമിറേറ്റിലെ ജല ലഭ്യത വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

അതേസമയം, ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ദുബായ് എൻഖലിയിൽ നിർമ്മിച്ച കൂറ്റൻ ജലസംഭരണി പ്രവർത്തനക്ഷമമായി. 28.7 കോടി ദിർഹം ചെലവിട്ടാണ് റിസർവോയർ നിർമ്മിച്ചത്. നിലവിൽ ദീവയുടെ റിസർവോയറുകളുടെ ശേഷി 1001.3 ദശലക്ഷം ഇംപീരിയൽ ഗാലനാണ്. മുഴുവൻ ജലസംഭരണികളുടെയും നിർമ്മാണം പൂർത്തിയാകുന്നതോടെ ജലസംഭരണ ശേഷി 1121.3 ദശലക്ഷം ഇംപീരിയൽ ഗാലനായി ഉയരും.

പുതിയ പദ്ധതി 2025ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പുതിയ റിസർവോയറുകൾ അക്വിഫർ സ്റ്റോറേജ് ആന്റ് റിക്കവറി പദ്ധതിയിലേക്ക് കൂട്ടിച്ചേർക്കും. കുടിവെള്ളം സംഭരിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ അത് വീണ്ടെടുക്കുന്നതിനുമുള്ള ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ എ.എസ്.ആർ പദ്ധതിയാണിതെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...