പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യയിലേയ്ക്കുള്ള സർവ്വീസുകളുടെ എണ്ണം വർധിപ്പിച്ച് യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. അബുദാബിയിൽ നിന്ന് ജയ്പൂരിലേയ്ക്കാണ് ഇത്തിഹാദ് എയർവേസ് പുതിയ സർവ്വീസ് ആരംഭിച്ചത്.
ആഴ്ചയിൽ 4 നോൺ-സ്റ്റോപ്പ് വിമാന സർവീസുകളാണ് സർവ്വീസ് നടത്തുക. എയർബസ് A320 വിമാനങ്ങളാണ് അബുദാബിയിൽ നിന്ന് ജയ്പൂരിലേയ്ക്കുള്ള സർവീസിനായി ഇത്തിഹാദ് ഉപയോഗിക്കുന്നത്. അബുദാബി വഴി ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രവും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ സർവ്വീസ് ആരംഭിച്ചത്.
യാത്രാ ദുരിതം അനുഭവിക്കുന്ന പ്രവാസികളായ ഇന്ത്യക്കാർക്ക് ഈ പുതിയ റൂട്ട് വലിയ ആശ്വാസമാകുകയാണ്. പ്രവാസികൾക്ക് യുഎഇയിലേയ്ക്ക് സൗകര്യപ്രദമായ യാത്രയാണ് ഇതുവഴി ലഭിക്കുകയെന്ന് ഇത്തിഹാദ് സി.ഇ.ഒ അൻ്റോണിയോൽഡോ നെവെസ് പറഞ്ഞു.