വിസാ സേവനങ്ങൾ ഇനി എളുപ്പം; പുതിയ ആപ്പുമായി ദുബായ് എമിഗ്രേഷൻ

Date:

Share post:

വിസാ സേവനങ്ങൾ സു​ഗമമാക്കുന്നതിനായി പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ച് ദുബായ് എമിഗ്രേഷൻ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്). വിസ പുതുക്കാനും പുതിയതിന് അപേക്ഷിക്കാനും ആപ്പിലൂടെ സാധിക്കും. GDRFA DXB എന്ന് തിരഞ്ഞാൽ ആപ്പ് സ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം.

വിസ പുതുക്കുന്നതിനു പുറമെ ന്യൂ എൻട്രി പെർമിറ്റ് റസിഡൻസി, നവജാത ശിശുക്കൾക്കുള്ള റസിഡൻസ് വിസ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാനും ഇതുവഴി സാധിക്കും. വിസ നിയമലംഘനങ്ങൾക്ക് വിധേയമായി ലഭിച്ച പിഴ ഒടുക്കാനും ഈ ആപ്പിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ വിസ നടപടികൾ പരിശോധിക്കുവാനും സാധിക്കുന്നതാണ്.

ജിഡിആർഎഫ്എയുടെ സ്മാർട്ട് അപ്ലിക്കേഷനുകളാണ് നിലവിൽ ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നത്. എന്നാൽ ഇതിലും വേ​ഗത്തിൽ ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകുന്നു എന്നതാണ് പുതിയ ആപ്ലിക്കേഷന്റെ സവിശേഷത. കൂടാതെ അധ്വാനവും സമയവും ഉപയോക്താക്കൾക്ക് ലാഭിക്കാമെന്നും ആപ്പിലൂടെ മറ്റ് കൂടുതൽ സേവനങ്ങളും ഉടൻ ലഭ്യമാക്കുമെന്നും ദുബായ് എമിഗ്രേഷൻ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...