പെരുന്നാളിന് നാട്ടിലേയ്ക്ക് പോയാൽ പോക്കറ്റ് കീറും; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ

Date:

Share post:

വലിയപെരുന്നാൾ കുടുംബത്തോടൊപ്പം നാട്ടിൽ ആഘോഷിക്കാനാണോ നിങ്ങളുടെ തീരുമാനം. എങ്കിൽ നല്ലൊരു തുക കയ്യിൽ കരുതിയേ മതിയാകൂ. കാരണം, പെരുന്നാൾ അവധി അടുത്തതോടെ ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തിയിരിക്കുകയാണ് വിമാന കമ്പനികൾ.

വരുന്ന ദിവസങ്ങളിൽ മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകളിലെല്ലാം 150 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. എയർ ഇന്ത്യ എക്സ്പ്രസിൽ മസ്‌കത്ത് – കൊച്ചി സെക്ടറിലേയ്ക്ക് 165റിയാലും, മസ്ക‌ത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സെക്ടറുകളിൽ 185 റിയാലും, തിരുവനന്തപുരത്തേക്ക് 205 റിയാലുമാണ് നിരക്കുകൾ. സലാം എയറിലും ഇൻഡിഗോയിലും ഏകദേശം ഇതേ നിരക്കുകൾ തന്നെയാണ്. അതേസമയം, ഒമാൻ എയറിൽ ഇതിലും മുകളിലാണ് വൺവേ ടിക്കറ്റിന്റെ നിരക്ക്.

സ്കൂൾ അവധി അവസാനിക്കുന്നത് ഓഗസ്റ്റിന്റെ തുടക്കത്തിൽ ആയതിനാൽ ജൂലൈ അവസാന വാരത്തിലും ആഗസ്റ്റിലും ഉയർന്ന നിരക്കാണ് മടക്ക യാത്രക്കായി കമ്പനികൾ ഈടാക്കുന്നത്. കുടുംബത്തിന്റെ ചെലവിനോടൊപ്പം ടിക്കറ്റ് നിരക്കും ഉയർന്നതോടെ പലരും പെരുന്നാളിന് നാട്ടിലേയ്ക്ക് പോകേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ അത്യാവശ്യ യാത്രകൾക്ക് ഇതല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയിലാണ് പലരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...