ദുബായിൽ പൊതുമേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്‌സസ്. ജൂൺ 15 (ശനിയാഴ്ച) മുതൽ ജൂൺ 18 (ചൊവ്വാഴ്ച) വരെയാണ് സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി ലഭിക്കുക. നാല് ദിവസത്തെ അവധിക്ക് ശേഷം ജൂൺ 19ന് (ബുധനാഴ്ച) ഔദ്യോഗിക ജോലികൾ പുനരാരംഭിക്കുകയും ചെയ്യും.
ഹിജ്‌റി കലണ്ടർ പ്രകാരം ദുൽ ഹിജ്ജ 9-ന് ഇസ്ലാമിലെ ഏറ്റവും പുണ്യ ദിനമായ അറഫ ദിനം ആഘോഷിക്കുന്നത്. ഇത് ഗ്രിഗോറിയൻ കലണ്ടറിൽ ജൂൺ 15 ശനിയാഴ്ചയാണ്. അതിനാലാണ് ശനിയാഴ്ച മുതൽ അവധി ആരംഭിക്കുന്നത്. തുടർന്ന് ദുൽഹിജ്ജ 10 മുതൽ 12 വരെ അല്ലെങ്കിൽ ഗ്രിഗോറിയൻ കലണ്ടറിൽ ജൂൺ 16 മുതൽ 18 വരെയാണ് ബലിപെരുന്നാൾ ആചരിക്കുന്നതിനായി അവധി നൽകുന്നത്.