മാസപ്പിറവി ദൃശ്യമായതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16ന് ബലിപെരുന്നാൾ ആഘോഷിക്കും. അറഫാ സംഗമം ഈ മാസം 15ന് നടക്കും. ഹജ്ജ് തീർത്ഥാടകർ ജൂൺ 14 വെള്ളിയാഴ്ച മിനായിലേക്ക് തിരിക്കും. എന്നാൽ മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നും അറഫാ സംഗമം ജൂൺ 15നും ആയിരിക്കുമെന്നും മതകാര്യമന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയിലെ ഹരീഖിൽ ആണ് ദുൽഹജ് മാസപ്പിറവി ദൃശ്യമായത്. ഇതോടെ അധികൃതർ ഹജ് തീർത്ഥാടനത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് കടന്നു. ദുൽഹജ് ഏഴിന് വൈകിട്ടോടെ തന്നെ ഹാജിമാർ മക്കയിൽ നിന്ന് മിനായിലേക്ക് നീങ്ങിത്തുടങ്ങും. ദുൽഹജ് 13ന് ചടങ്ങുകൾക്ക് പരിസമാപനമാകും.
പെരുന്നാൾ നിസ്കാരത്തിനായി ഈദ് ഗാഹുകളും തയ്യാറാവുകയാണ്. അതേസമയം യുഎഇയിൽ നാല് ദിവസത്തെ പെരുന്നാൾ അവധിയാണ് ലഭ്യമാവുക. ജൂൺ 15 ശനിയാഴ്ച മുതൽ 18 ചൊവ്വാഴ്ചവരെയാണ് അവധി ലഭിക്കുക.