‘​ഗുരുവായൂരപ്പനും ലൂർദ് മാതാവിനും നന്ദി’; വിജയത്തിൽ വികാരധീധനായി സുരേഷ് ​ഗോപി

Date:

Share post:

കേരളത്തിൽ ബിജെപിക്കായി അക്കൗണ്ട് തുറന്നതോടെ യഥാർത്ഥ സ്റ്റാറായി മാറിയിരിക്കുകയാണ് സുരേഷ് ​ഗോപി. തൃശൂരിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ തന്റെ ആദ്യ പ്രതികരണവുമായി താരമെത്തിയിരിക്കുകയാണ്. ഗുരുവായൂരപ്പനും ലൂർദ് മാതാവിനും നന്ദിയെന്നാണ് സുരേഷ് ഗോപി വളരെ വികാരധീനനായി പ്രതികരിച്ചത്. താൻ തൃശൂരിലെ യഥാർത്ഥ പ്രജാദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലമാണ് തനിക്ക് ഈ വിജയം സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഗുരുവായൂരപ്പനും ലൂർദ് മാതാവിനും നന്ദി.. ഇതൊരു അതിശയമെന്ന് നിങ്ങൾക്ക് തോന്നിയാൽ അത് കഴിഞ്ഞ ഏപ്രിൽ 21-ന് ശേഷം ഉറഞ്ഞുകൂടിയതാണ്. തനിക്കും തൻ്റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടി തരുന്നത്. ഞാൻ തൃശ്ശൂരിലെ യഥാർത്ഥ പ്രജാദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലമാണ് എനിക്ക് ഈ വിജയം സാധ്യമായത്. ഒരു വലിയ പോരാട്ടത്തിൻ്റെ കൂലിയാണ് എനിക്ക് ദൈവങ്ങൾ നൽകിയിരിക്കുന്നത്. ഒഴുക്കിനെതിരെയാണ് നീന്തിക്കയറേണ്ടിയിരുന്നത്. ആ ഘട്ടത്തിൽ വ്യക്‌തിപരമായി ഒരുപാട് ദ്രോഹങ്ങൾ തനിക്ക് നേരെ നടന്നു. എന്നാൽ എനിക്ക് അതിൽ നിന്ന് കരകയറാൻ കഴിഞ്ഞു.

നടന്ന കാര്യങ്ങളുടെ സത്യം തൃശൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞു. ഞാനവരെ പ്രജാദൈവങ്ങൾ എന്നാണ് വിളിക്കുന്നത്. വഴിതെറ്റിക്കാൻ നോക്കിയപ്പോഴൊക്കെ ദൈവങ്ങൾ അവരുടെ മനസ് ശുദ്ധമാക്കി എന്നിലൂടെ എൻ്റെ രാഷ്ട്രീയ കക്ഷിയിലേക്കും തിരിച്ചുവിട്ടെങ്കിൽ, ഇത് അവർ നൽകിയ അനുഗ്രഹമാണ്. തൃശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു. അവർ മൂലം മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്. എറണാകുളത്ത് നിന്നും മറ്റ് പല ജില്ലകളിൽ നിന്നും മറ്റ് പല സംസ്ഥാനങ്ങളിലും അമ്മമാർ ഉൾപ്പെടെ തൃശൂരിൽ പ്രചാരണത്തിനെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ എന്തൊക്കെ ആവശ്യപ്പെട്ടോ അതിൻ്റെ അഞ്ചിരട്ടിയായി തിരിച്ചു നൽകിയ തൃശൂരിലെ പ്രവർത്തകർക്കു നന്ദി” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...