അ​ഞ്ചു​​വ​യ​സ്സിനു​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ റ​സി​ഡ​ന്‍റ്​ കാ​ർ​ഡ്​ പു​തു​ക്കി​യില്ലേ? ഇല്ലെങ്കിൽ പിഴ ഈടാക്കാൻ ഒരുങ്ങി ഒമാൻ 

Date:

Share post:

ഒമാനിൽ അ​ഞ്ചു​​വ​യ​സ്സിനു​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ റ​സി​ഡ​ന്‍റ്​ കാ​ർ​ഡ്​ ഇതുവരെ പു​തു​ക്കി​യി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ അ​ട​ക്കേ​ണ്ടി വ​രും. കാ​ലാ​വ​ധി ക​ഴി​ഞ്ഞതിന് ശേഷം ഓ​രോ​മാ​സ​ത്തി​നും പ​ത്ത്​ റി​യാ​ൽ വീ​ത​മാ​യി​രി​ക്കും പിഴയായി ഈ​ടാ​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം കാ​ർ​ഡ്​ പു​തു​ക്കാ​നാ​യി​പോ​യ പ്ര​വാ​സി കു​ടും​ബ​ത്തി​ൽ​നി​ന്ന്​ 80 റി​യാ​ലാ​ണ്​ ഈ​ടാ​ക്കി​യ​ത്.

രാ​ജ്യ​ത്തെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക്​ പ​ത്തു​​വ​യസ്സി​നു​ മു​ക​ളി​ലാ​ണ്​ റ​സി​ഡ​ന്‍റ്​ കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മു​ള്ള​ത്. എ​ന്നാ​ൽ, അ​ഞ്ചു​​വ​യ​സ്സ്​ പ്രാ​യ​മാ​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന മു​റ​ക്ക്​ റ​സി​ഡ​ന്‍റ്​ കാ​ർ​ഡ്​ ന​ൽ​കേണ്ടതുണ്ട്. സ്കൂ​ളി​ൽ ചേ​ർ​ക്കു​ന്ന​തി​നും മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യാണ് പ​ല പ്ര​വാ​സി ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ൾ​ക്ക്​ റ​സി​ഡ​ന്‍റ്​ കാ​ർ​ഡെ​ടു​ക്കു​ന്ന​ത്. സാധാരണ ഇ​ങ്ങ​നെ​യെ​ടു​ക്കു​ന്ന​വ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും റെസിഡന്റ് കാർഡ് പു​തു​ക്കാ​റി​ല്ല. ഇ​ത്ത​ര​ത്തി​ൽ കാർഡ് പുതുക്കാൻ വൈകിയാൽ വ​ലി​യ തു​ക​യാ​യി​രി​ക്കും പ​ല​പ്പോ​ഴും ന​ൽ​കേ​ണ്ടി വ​രു​ക​.

അ​തേ​സ​മ​യം, പ​ത്തു​​വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള പ്ര​വാ​സി കു​ട്ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും റ​സി​ഡ​ന്‍റ്​ കാ​ർ​ഡ്​ എ​ടു​ത്തി​രി​ക്കേ​ണ്ട​താ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. 15 വ​യ​സ്സിനു​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ റ​സി​ഡ​ന്‍റ്​ കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മു​ള്ളൂ​യെ​ന്നാ​ണ് പ​ല പ്ര​വാ​സി ര​ക്ഷി​താ​ക്ക​ളു​ടെ​യും ധാ​ര​ണ. റ​സി​ഡ​ന്‍റ്​ കാ​ർ​ഡ്​ എ​ടു​ക്കാ​ത്ത​പ​ക്ഷം ര​ക്ഷി​താ​വി​ന്‍റെ പേ​രി​ൽ പി​ഴ ചു​മ​​ത്തും.

സു​ൽ​ത്താ​നേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഓ​രോ പ്ര​വാ​സി​യും രാ​ജ്യ​ത്തെ​ത്തി 30 ദി​വ​സ​ത്തി​നു​ള്ളി​ൽ റ​സി​ഡ​ന്‍റ്​ കാ​ർ​ഡ്​ എ​ടു​ത്തി​രി​ക്കേണ്ടത് നിർബന്ധമാണ്. ഇ​ത്​ 10 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള അ​വ​രു​ടെ കു​ട്ടി​ക​ൾ​ക്കും ബാ​ധ​ക​മാ​ണ്. വൈ​കു​ന്ന ഓ​രോ മാ​സ​ത്തി​നും പ​ത്തു​ റി​യാ​ൽ പി​ഴയീടാ​ക്കും. ഒ​റി​ജി​ന​ൽ പാ​സ്‌​പോ​ർ​ട്ട്, മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കു​ ശേ​ഷം തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഫോ​മി​ന്‍റെ ഒ​റി​ജി​ന​ൽ, ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​യി​ൽ​ നി​ന്നു​ള്ള ക​ത്ത്, പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം പ്ര​വാ​സി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ​ന്ദ​ർ​ശി​ച്ചാ​ൽ മു​തി​ർ​ന്ന ഒ​രാ​ൾ​ക്ക്​ പു​തി​യ റ​സി​ഡ​ന്‍റ് കാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കാൻ കഴിയും. ഈ ​നി​യ​മ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും രാ​ജ്യ​ത്ത്​ ര​ണ്ട്​ വ​ർ​ഷ​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ വന്നിട്ടുണ്ട്. എ​ന്നാ​ൽ ഇക്കാര്യം​ പ​ല​ർ​ക്കും അ​റി​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...