പ്രവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം. ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ. ജൂലൈ 2 മുതലാണ് സലാം എയർ ഡൽഹിയിലേക്ക് സർവീസ് ആരംഭിക്കുക.
ജൂലൈ 2 മുതൽ ഡൽഹിയിലേക്ക് എല്ലാ ആഴ്ചയും രണ്ട് സർവീസുകളാണ് സലാം എയർ നടത്തുക. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഈ സർവീസുകൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഒമാനിൽ നിന്ന് ഇന്ത്യയിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാനിരിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്വാസമാകും.