വരാന്ത്യത്തിൽ ചൂട് കൂടും, കരുതൽ വേണമെന്ന മുന്നറിയിപ്പുമായി ഒമാൻ 

Date:

Share post:

വ​ട​ക്ക്​ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ശക്തമാവുന്നതോടെ വാ​രാ​ന്ത്യ​ത്തി​ൽ രാ​ജ്യ​ത്തു​ട​നു​ളം താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ശ​നി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ ചൂ​ട്​ തു​ട​രു​മെ​ന്നാ​ണ്​ അ​റി​യി​പ്പ്. മ​സ്‌​ക​ത്ത്, ബു​റൈ​മി, ദാ​ഹി​റ, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഖി​ലി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഗ​വ​ർ​ണ​റേ​റ്റു​ക​ളെ ഈ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ബാ​ധി​ക്കു​മെ​ന്നാണ് കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി​യു​ടെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നത്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ ​ മു​ക​ളി​ൽ താ​പ​നി​ല ഉയരാനുള്ള സാ​ധ്യ​ത​യു​മുണ്ട്. പൊ​ടി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​ന​ൽ ദൂ​ര​ക്കാ​ഴ്ച​യെ​യും ഇത് സാരമായി ബാ​ധി​ച്ചേ​ക്കും.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ ഹം​റ അ​ദ് ദു​രു​വി​ലാ​ണ്,​ 4.7 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട ചൂ​ട്. 44.6 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി ഫ​ഹു​ദ് ആ​ണ്​ തൊ​ട്ട​ടു​ത്ത്​ നിൽക്കുന്ന പ്രദേശം. ഏ​റ്റ​വും കു​റ​ഞ്ഞ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ ജ​ബ​ൽ അ​ഖ്ദ​റി​ലെ സൈ​ഖി​ലാ​ണ് ​, 20.1ഡി​ഗ്രി സെ​ൽ​ഷ്യ​സ്. പൊ​ടി​ക്കാ​റ്റ് മൂ​ല​മു​ണ്ടാ​കു​ന്ന കൊ​ടും ചൂ​ടി​നെ​യും ദൂ​ര​ക്കാ​ഴ്ച കു​റ​യു​ന്ന​തി​നെ​യും നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കിയിട്ടുണ്ട്. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

ചൂ​ട് കാ​ലം സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ വളരെയധികം സാ​ധ്യ​ത​യു​ണ്ട്. അതിനാൽ ഭ​ക്ഷ​ണ​ക്കാ​ര്യ​ത്തി​ൽ ഏ​റെ ശു​ചി​ത്വം പാ​ലി​ക്ക​ണം. വൃ​ക്ക രോ​ഗ​മു​ള്ള​വ​ർ, ക​ല്ലി​ന്റെ അ​സു​ഖ​മു​ള്ള​വ​ർ എ​ന്നി​വ​ർ ന​ല്ല അ​ള​വി​ൽ വെ​ള്ളം കു​ടി​ക്കേണ്ടത് അത്യാവശ്യമാണ്. ചൂ​ട് കാ​ല​ത്ത് പു​റം സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ വെ​ള്ളം ധാ​രാ​ളം കു​ടി​ക്കു​ക​യും ര​ക്തം സ​മ്മ​ർ​ദം അ​ട​ക്ക​മു​ള്ള അ​സു​ഖ​മി​ല്ലാ​ത്ത​വാ​രാ​ണെ​ങ്കി​ൽ ഉ​പ്പും നാ​ര​ങ്ങ​യും ചേ​ർ​ത്ത വെ​ള്ള​വും ഉ​പ​യോ​ഗി​ക്ക​ണം. കാ​ർ​ബ​ണേ​റ്റ​ഡ് പാ​നീ​യ​ങ്ങ​ൾ പൂർണ്ണമായും ഒഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...