ഹജ്ജ്, തീർഥാടനത്തിന് മുന്നോടിയായി വിശുദ്ധ കഅബയുടെ കിസ്​വ ഉയർത്തി

Date:

Share post:

ഹജ്ജ് പാരമ്പര്യമനുസരിച്ച് ഇത്തവണത്തെ ഹജ് തീർഥാടനം ആരംഭിക്കുന്നതിന് മുൻപ് വിശുദ്ധ കഅബയുടെ കിസ്​വ (പുതപ്പ്) ഉയർത്തി. താഴ്ഭാഗത്ത് നിന്നും നാലു വശങ്ങളിൽ മൂന്ന് മീറ്റർ മുകളിലേക്കാണ് കിസ്​വ ഉർത്തി കെട്ടുക. കിസ്​വ ഉയർത്തി അനാവൃതമായ ഭാഗത്ത് രണ്ടര മീറ്റർ വീതിയിയും 54 മീറ്റർ നീളവുമുള്ള വെളുത്ത കോട്ടൺ തുണികൊണ്ട് വിശുദ്ധ കഅബയുടെ നാലുഭാഗങ്ങളും പൊതിഞ്ഞു. തിരുഗേഹങ്ങളുടെ പരിപാലന ചുമതലയുള്ള ജനറൽ അതോറിറ്റിയുടെ അംഗീകാരത്തോടെ 10 ക്രെയിനുകളുടെ സഹായത്തോടെ 36 സാങ്കേതിക വൈദിഗ്ധ്യമുള്ള ജീവനക്കാരാണ് കിസവ ഉയർത്തിയത്.

കിസ്‌വ പല ഘട്ടങ്ങളിലായിട്ടാണ് ഉയർത്തുക. ആദ്യം താഴ്ഭാഗം എല്ലാ വശങ്ങളിൽ നിന്നും അഴിച്ചുമാറ്റും. പിന്നീട് കോണുകൾ വേർപെടുത്തിയതിന് ശേഷം താഴത്തെ കയർ അഴിച്ച് ഉറപ്പിച്ചിരുന്ന വളയങ്ങളിൽ നിന്ന് നീക്കം ചെയ്തുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്, അതിനുശേഷം കിസ്​വ മുകളിലേക്ക് ഉരുട്ടി ഉയർത്തും. തീർഥാടകർ കഅബയെ പ്രദക്ഷിണം വയ്ക്കുമ്പോൾ കിസ്‌വ മലിനമാകാതെയും കേടുപാടുകൾ സംഭവിക്കാതെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും ഈ നടപടിക്രമം ആവർത്തിക്കുന്നത്.

എല്ലാ വർഷവും ഇസ്​ലാമിക മാസമായ ദുൽ ഹജിന്റെ ഒൻപതാം ദിവസം കറുത്ത പട്ടുതുണിയിൽ സ്വർണ്ണനൂലുകളാൽ ചിത്രതൊങ്ങലുകളും ഖുർആൻ സൂക്തങ്ങളും ചിത്രീകരിച്ച കിസ്‌വ അഴിച്ചു മാറ്റി പുതിയ കിസ്‌വ അണിയിക്കും. സൗദി അറേബ്യയിൽ നടക്കുന്ന ഹജ് തീർഥാടനമാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സമ്മേളനമായി കണക്കാക്കപ്പെടുന്നത്. 2012 ൽ 3.16 ദശലക്ഷം ആളുകളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം, ഏകദേശം 1.84 ദശലക്ഷം തീർഥാടകർ ഹജ് കർമ്മത്തിനായെത്തിയിരുന്നു. ഈ വർഷം തീർത്ഥാടകരുടെ എണ്ണം ഇതിനേക്കാൾ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...