അഭിമാന മുഹൂർത്തം; ഖത്തർ അമീറിൽ നിന്ന് സ്വർണ മെഡൽ ഏറ്റുവാങ്ങി മലയാളി വിദ്യാർത്ഥി

Date:

Share post:

ഖത്തറിലും മലയാളി വിദ്യാർത്ഥി സ്റ്റാറായി മാറി. ഉന്നത വിജയം നേടിയതിന് പിന്നാലെ ഖത്തർ അമീറിൽ നിന്ന് സ്വർണ മെഡൽ ഏറ്റുവാങ്ങി ശ്രദ്ധേയനായിരിക്കുകയാണ് ഒരു മലയാളി വിദ്യാർത്ഥി. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോൺ ജിജിയാണ് അപൂർവ്വ നേട്ടത്തിന് അർഹനായത്.

ഖത്തർ സർവകലാശാലയിൽ നിന്ന് ഉന്നത വിജയം നേടിയവർക്കുള്ള സ്വർണ മെഡൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയിൽ നിന്നാണ് ജോഷ് ജോൺ ജിജി നേരിട്ട് ഏറ്റുവാങ്ങിയത്. ബയോളജിക്കൽ എൻവയോൺമെന്റ് സയൻസിലാണ് ജോഷ് ഉന്നത വിജയം നേടിയത്.

ചില വിദ്യാർത്ഥികൾക്ക് മാത്രമാണ് അമീർ നേരിട്ട് സ്വർണമെഡൽ കൈമാറിയത്. അക്കൂട്ടത്തിലാണ് ജോഷും ഉൾപ്പെട്ടത്. ഖത്തർ യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റാണ് ജോഷ് ജോൺ ജിജി. ഇട്ടിയംപറമ്പിൽ ജിജിയുടെയും ഗീതയുടെയും മകനാണ് ജോഷ്. സഹോദരി ഡോ. ജോയൽ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...