ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് യുഗത്തിലെ മാറ്റങ്ങളും സാധ്യതകളും വ്യക്തമാക്കി കഴിഞ്ഞ ദിവസം ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൽ നടന്ന ചർച്ച വേറിട്ടതായി. സ്വകാര്യ വിദ്യാഭ്യാസവും പഠനത്തിൽ കൃത്രിമ ബുദ്ധിയുടെ ഉപയോഗവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിലാണ് നിരവധി ആശയങ്ങൾ ചർച്ചയായത്.
മെഷീൻ ലേണിംഗും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉൾപ്പടെ നവ യുഗ സാങ്കേതിയ വിദ്യകൾ വിദ്യാഭ്യാസത്തിൽ പരിവർത്തത്തിൽ കാര്യായ പങ്ക് വഹിക്കുകയാണെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.സ്കൂളുകളുടേയും വിദ്യാർത്ഥികളുടെ പ്രകടനം മെച്ചപ്പെടുന്നതായും വിദ്യാഭ്യാസ ക്രമീകരണങ്ങളിൽ എഐ സാങ്കേതിക വിദ്യയുടെ സംയോജനം പ്രധാന്യമർഹിക്കുന്നതായും ചർച്ച വിലയിരുത്തി.
എഐ സാങ്കേതിക വിദ്യയെ ഭയപ്പെടരുത്. അത് നന്നായി ഉപയോഗിക്കാൻ പഠിക്കുകയാണ് വേണ്ടതെന്ന് പ്രമുഖ എഐ ഗവേഷകയും പരിശീലകയുമായ യാസ്മിൻ അൽ റാവി പറഞ്ഞു. എഐ സാങ്കേതികവിദ്യ അധ്യാപകരെ പൂരകമാക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും യാസ്മിൻ അൽ റാവി വ്യക്തമാക്കി.
കൃത്രിമ ബുദ്ധിയുടെ ഉപയോഗം പരമ്പരാഗത വിദ്യാഭ്യാസ കേന്ദ്രങ്ങളെ മറികടക്കില്ല. എന്നാൽ ദൈനംദിന ജോലിഭാരങ്ങളും അസൈൻമെൻ്റുകളും ലളിതമാക്കുന്നതിന് പുതിയ സാങ്കേതിക വിദ്യകൾ പ്രായോഗികമാക്കണമെന്ന അഭിപ്രായവും ഉയർന്നു. 1 മുതൽ 12 വരെയുള്ള ഗ്രേഡുകളിൽ നൂതനമായ പാഠ്യപദ്ധതികൾ തയ്യാറാക്കാൻ അധ്യാപകരെ സഹായിക്കുന്ന, ഫോട്ടോ-ടു-ടെക്‌സ്‌റ്റ്, ടെക്‌സ്‌റ്റ്-ടു-വീഡിയോ പരിവർത്തനങ്ങൾ മുതൽ സ്വാഭാവിക ഭാഷാ സംസ്‌കരണത്തിലേക്കുള്ള ഏറ്റവും പുതിയ എഐ ടൂളുകളെക്കുറിച്ചും അൽ റാവി പരാമർശിച്ചു.
വിദ്യാഭ്യാസത്തിന് പുറമെ സ്‌മാർട്ട് പോലീസിംഗ് സംരംഭങ്ങൾ മുതൽ പൊതു ഗവൺമെൻ്റ് പ്രവർത്തനങ്ങൾ വരെ എഐയുടെ വിശാലമായ സംയോജനം, അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ദേശീയ പ്രതിബദ്ധത വ്യക്തമാക്കിയാണ് ചർച്ച സമാപിച്ചത്.