വിവാഹ വാർഷിക ദിനത്തിൽ ശ്രദ്ധനേടി ഭാര്യയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ

Date:

Share post:

മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷിക ആശംസകൾ നേർന്ന് മലയാള സിനിമാലോകം. 1979 മേയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. പൊതുചടങ്ങുകളിൽ അധികമൊന്നും സുൽഫത്ത് എത്താറില്ലെങ്കിലും കുടുംബത്തെ കുറിച്ച് മമ്മൂട്ടി വാചാലമാകാറുണ്ട്.

സിനിമാ കരിയറിലെ ഉയരങ്ങളിലേക്ക് കുതിച്ചപ്പോഴും കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയ താരമാണ് മമ്മൂട്ടി. കരിയറിലെ പ്രതിസന്ധി കാലത്ത് ആശ്വാസമായും ഉയർച്ചകളിൽ സന്തോഷം പങ്കിട്ടും നടന്റെ കൂടെ ഭാര്യ സുൽഫത്തുണ്ട്. ഭാര്യയെക്കുറിച്ച് മുമ്പൊരിക്കൽ മമ്മൂട്ടി പറഞ്ഞ ഹൃദ്യമായ വാക്കുകൾക്ക് ഇന്നും വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ-

 

‘ഭാര്യ എന്നത് രക്തബന്ധം അല്ല. നമുക്ക് ഏട്ടൻ, അമ്മ, അച്ഛൻ, അമ്മായി, ചെറിയച്ഛൻ ഒക്കെ രക്തബന്ധങ്ങളാണ്. ഒരിക്കലും ആ ബന്ധം മുറിച്ച് മാറ്റാൻ പറ്റില്ല. പക്ഷെ ഭാര്യ വേണമെങ്കിൽ മുറിച്ച് മാറ്റാവുന്ന ബന്ധമാണ്. പക്ഷെ നമ്മൾ ആലോചിക്കേണ്ട കാര്യം ഈ ഭാര്യയിലൂടെയാണ് ഈ ബന്ധങ്ങളെല്ലാം നമുക്ക് ഉണ്ടാകുന്നത്’

‘മുറിച്ച് മാറ്റാൻ പറ്റുന്ന ബന്ധത്തിൽ നിന്നാണ് മുറിച്ച് മാറ്റാൻ പറ്റാത്ത ബന്ധങ്ങൾ ഉണ്ടാകുന്നത്. ഭാര്യാ ഭർതൃ ബന്ധം എന്നത് ദിവ്യമായ ബന്ധം ആണ്. പരസ്പരം മനസ്സിലാക്കി, രണ്ട് തരം ചിന്തകളും വ്യക്തിത്വവുമുള്ള രണ്ട് പേർ ഒന്ന് ചേരുന്നതാണ് ഭാര്യാ ഭർതൃ ബന്ധം,’ എന്നാണ്.

മമ്മൂട്ടി ഭാര്യക്ക് നൽകുന്ന ബഹുമാനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ വാക്കുകളെന്ന് ആരാധകർ പറയുന്നു. പര്സപര ബഹുമാനമാണ് ദമ്പത്യബന്ധങ്ങളെ ദൃഢമാക്കുന്നത്. അത്തരം ബന്ധങ്ങൾ മുൻപോട്ടുകൊണ്ടുപോകുന്നതിൽ മമ്മൂക്ക ഒരു മാത്യകതന്നെയാണെന്നാണ് സോഷ്യൽമീഡിയ പലപ്പോഴും പറയുന്നത്. ദാമ്പത്യബന്ധം 45 വർഷം പിന്നിടുന്ന വേളയിൽ മമ്മൂക്കയ്ക്കും സുൽഫത്തിനും വിവാഹ വാർഷിക ആശംസകൾ.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....