‘കസ്റ്റമർ ഹാപ്പിനെസ്സ്’ കേന്ദ്രങ്ങളുടെ വികസന പദ്ധതി, രണ്ടാം ഘട്ടം ആരംഭിച്ച് ദുബായ് ആർടിഎ

Date:

Share post:

കസ്റ്റമർ ഹാപ്പിനെസ്സ് കേന്ദ്രങ്ങളുടെ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ദുബായിലെ റോഡ്‌സ്‌ ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുടക്കം കുറിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ 2025 ആവുമ്പോഴേക്കും എല്ലാ കസ്റ്റമർ സർവീസ് സെന്ററുകളും സ്മാർട്ടും ഹൈബ്രിഡും ആയിമാറും.

സെപ്റ്റംബറോടെ ഉം റമൂൽ, അൽ ബർഷ കേന്ദ്രങ്ങളെ ഹൈബ്രിഡ് കേന്ദ്രങ്ങളാക്കി മാറ്റാൻ ആണ് ലക്ഷ്യം. മനുഷ്യ ഇടപെടലില്ലാതെ തന്നെ സ്മാർട്ട് ഉപകരണങ്ങൾ വഴി ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന ഇരട്ട സേവനങ്ങളായിരിക്കും ഇനി ഇവിടെ ലഭിക്കുക. മാത്രമല്ല, സഹായം ആവശ്യമുള്ള എല്ലാ ഉപഭോക്തൃ വിഭാഗങ്ങൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് സേവന ഉപദേഷ്ടാക്കളും വീഡിയോ ആശയവിനിമയ ഓപ്ഷനുകളും ലഭ്യമാകും. പദ്ധതിയുടെ പേര് അന്വർത്ഥമാക്കും വിധം കസ്റ്റമർ ഹാപ്പിയാകുമെന്നുറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...