ഒമാനിൽ മെയ് 4 വരെ മഴയ്ക്ക് സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

Date:

Share post:

ഒമാനിൽ മെയ് 4 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും നാളെ (മെയ് 2) രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 30 മുതൽ 80 മില്ലീമീറ്റർ വരെ ശക്തിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അൽ ബുറൈമി, മുസന്ദം, അൽ ദഹിറാഹ്, അൽ ദാഖിലിയ, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, മസ്കറ്റ് തുടങ്ങിയ മേഖലകളിൽ നാളെ മുതൽ മെയ് 4 വരെ വരെ ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴ ലഭിക്കാനിടയുണ്ടെന്നും അതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്. ശക്തമായ മഴ കാരണം താഴ്വരകൾ കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും നിർദേശത്തിലുണ്ട്.

ഈ കാലയളവിൽ വൈകുന്നേരങ്ങളിൽ നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. 20 മുതൽ 60 മില്ലീമീറ്റർ വരെയാണ് ഈ മേഖലകളിൽ മഴ ലഭിക്കുകയെന്നാണ് വിലയിരുത്തൽ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുന്നതിനും താഴ്വരകൾ കവിഞ്ഞൊഴുകുന്നതിനും ഇത് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...