യുഎഇയുടെ ചില ഭാഗങ്ങളിൽ ഈ ആഴ്ച കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻഎംസി) അറിയിച്ചു. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വൈകിട്ട് വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
ഇന്ന് ഷാർജയുൾപ്പെടെ രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും നേരിയ മഴ പെയ്തു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.
ബുധനാഴ്ച രാത്രി പടിഞ്ഞാറ് നിന്ന് ആരംഭിച്ച് വ്യാഴാഴ്ച രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കുമെന്നും വ്യാഴാഴ്ച മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും ഔദ്യോഗിക വാർത്താ ഏജൻസി വാം വ്യക്തമാക്കി. മേയ് 2 ന് രാവിലെ 7 മുതൽ കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും അബുദാബിയിൽ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ആപ്പ് വിൻഡിയും വ്യക്തമാക്കിയിരുന്നു.