തൊഴിൽ തർക്കങ്ങൾ ഇനി ഇലക്ട്രോണിക് രീതിയിൽ പരിഹരിക്കാം, സംവിധാനവുമായി സൗദി 

Date:

Share post:

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഇനി ഇലക്‌ട്രോണിക് രീതിയിൽ ലേബർ ഓഫീസുകളിൽ ഫയൽ ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ സമർപ്പിക്കുന്ന കേസുകളിൽ ആദ്യ സെഷൻ കഴിഞ്ഞ് 21 ദിവസത്തിനകം ഒത്തുതീർപ്പുണ്ടായിരിക്കണം. ഇല്ലെങ്കിൽ ലേബർ ഓഫീസുകൾ ഇലക്ട്രോണിക് രീതിയിൽ കേസ് ലേബർ കോടതികളിൽ സമർപ്പിക്കണം. കേസിൻ്റെ തുടർന്നുള്ള സ്റ്റാറ്റസ് ഇരുകക്ഷികൾക്കും ഓട്ടോമാറ്റിക് മെസേജ് ആയി ലഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സൗഹാർദ്ദപരമായ ഒത്തുതീർപ്പിനായിരിക്കും ആദ്യ ശ്രമം ഉണ്ടാവുക. അത് സാധ്യമെങ്കിൽ ഇരുകക്ഷികളെയും തൃപ്തിപ്പെടുത്തുന്ന സൗഹാർദ്ദപരമായ പരിഹാരത്തിൽ എത്തിച്ചേരാൻ മധ്യസ്ഥത നടത്തും. അതിലും പരിഹാരം ഉണ്ടായില്ലെങ്കിൽ കേസ് തീയതി മുതൽ 21 പ്രവൃത്തി ദിവസത്തിനുള്ളിൽ ലേബർ കോടതിയിലേക്ക് കേസ് റഫർ ചെയ്യും. ഒത്തുതീർപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രാലയം അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പൂർണ്ണമായും ഓട്ടോമാറ്റിക് ആക്കിയിട്ടുണ്ട്. വാദം കേൾക്കുന്ന തീയതിക്ക് മുൻപായി കേസിൻ്റെ വിശദാംശങ്ങൾ കാണാൻ വാദിയെയും പ്രതിയെയും പ്രാപ്തരാക്കുന്ന സംവിധാനമാണിത്. അനുരഞ്ജന സെഷനുകൾ നടത്താനും ഇത് അനുവദിക്കുന്നു.

തൊഴിൽ കരാറുകൾ, വേതനം, അവകാശങ്ങൾ, നഷ്ടപരിഹാരം, പിരിച്ചുവിടൽ, തൊഴിൽ പരിക്കുകൾ, തൊഴിലാളിയുടെ മേൽ അച്ചടക്ക പിഴ ചുമത്തൽ എന്നിവയുമായി ബന്ധപ്പെട്ട തൊഴിൽ തർക്ക വ്യവഹാരങ്ങൾ സ്വീകരിക്കുന്നതിൽ മന്ത്രാലയത്തിൻ്റെ ഫ്രണ്ട്‌ലി സെറ്റിൽമെൻ്റ് വിഭാഗം പ്രത്യേകം ശ്രദ്ധ ചെലുത്തും. തൊഴിൽ സ്ഥലത്തിൻ്റെ അധികാരപരിധിയിലുള്ള ലേബർ ഓഫീസിലും കേസ് ഉൾപ്പെടുന്ന സെറ്റിൽമെൻ്റ് ഓഫീസിലും ഈ സേവനം ലഭ്യമാകും. വ്യവഹാരം സ്വീകരിച്ചാൽ ഉൾപ്പെട്ട എല്ലാ കക്ഷികൾക്കും ടെക്സ്റ്റ് സന്ദേശങ്ങളും ഇമെയിലുകളും അയക്കും. കൂടാതെ, കേസിലെ എല്ലാ കക്ഷികൾക്കും വാദം കേൾക്കൽ തീയതിയുടെ വിശദാംശങ്ങൾ അറിയിക്കുന്ന സന്ദേശങ്ങളും അയയ്ക്കും.

എന്നാൽ, പരാതിക്കാരൻ ഹാജരാകുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ കേസ് മാറ്റിവെക്കും. ശേഷം 21 പ്രവൃത്തി ദിവസത്തിനുള്ളിൽ ഇതേ കേസ് അദ്ദേഹത്തിന് വീണ്ടും തുറക്കാൻ അവകാശമുണ്ട്. പ്രതി ആദ്യ സെഷനിൽ ഹാജരാകാത്ത സാഹചര്യമുണ്ടായാൽ മന്ത്രാലയവുമായുള്ള അദ്ദേഹത്തിൻ്റെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും. ശേഷം, മറ്റൊരു സെഷൻ്റെ തീയതി നിശ്ചയിക്കുകയും ചെയ്യും. വീണ്ടും പ്രതിയുടെ അഭാവം ആവർത്തിച്ചാൽ, നിലവിലെ തൊഴിലുടമയുടെ (പ്രതി) സമ്മതമില്ലാതെ തൊഴിലാളിക്ക് തൻ്റെ സേവനങ്ങൾ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറാനുള്ള അനുമതി നൽകും. കൂടാതെ കേസ് ലേബർ കോടതികളിലേക്ക് റഫർ ചെയ്യപ്പെടുകയും ചെയ്യും.

അതേസമയം, ഇരുകക്ഷികളും ഒത്തുതീർപ്പിൽ എത്തിച്ചേരുന്ന സാഹചര്യത്തിൽ എത്തിയാൽ സെറ്റിൽമെൻ്റിൻ്റെ മിനിറ്റ്സ് തയ്യാറാക്കി ക്ലെയിം സേവനത്തിലൂടെ അവ ലഭ്യമാക്കും. എന്നാൽ, ഒരു കരാറും ഇല്ലെങ്കിൽ കേസ് രണ്ടാം സെഷനുശേഷം ലേബർ കോടതികളിലേക്ക് മാറ്റും. സെഷനുകളുടെ തീയതികൾ നീതിന്യായ മന്ത്രാലയം പിന്നീട് തീരുമാനിക്കുകയും ഒത്തുതീർപ്പ് വിഭാഗത്തിൽ കേസ് അവസാനിച്ചതായി കണക്കാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....