അബുദാബിയെയും ദുബായിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ ഗതാഗത നിയന്ത്രണം അവസാനിച്ചു. ഷെയ്ഖ് മക്തൂം ബിൻ റാഷിദ് (E11) റോഡിലെ നിയന്ത്രണം അവസാനിച്ചതായും റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.
റോഡിലെ ഖാൻതൂത് മേഖലയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (E311) റോഡിലെ താത്കാലിക ഗതാഗത നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. ഏപ്രിൽ 20-നാണ് E11, E311 എന്നീ പാതകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ ഈ പാതകളിൽ നിന്നുള്ള ട്രാഫിക് എമിറേറ്റ്സ് റോഡിലേക്ക് (E611) വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു.