92–ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച് സൗദി അറേബ്യ. ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ പ്രവിശ്യകളിലേയും പ്രധാന നഗരങ്ങളില്‍ എയര്‍ഷോ അരങ്ങേറി. നിരത്തുകളും കെട്ടിടങ്ങളും ദീപങ്ങളാലും പതാകകളാലും അലങ്കൃതമായി.
രാജ്യതലസ്ഥാനമായ റിയാദിലും മറ്റ് പ്രധാന ഇടങ്ങളിലും ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചിത്രങ്ങളാലും അലങ്കരിച്ചു. പൗരൻമാരും പ്രവാസികളും വൈവിധ്യമാർന്ന ആഘോഷ പരിപാടികളുടെ ഭാഗമായി.
ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുളളത്. ഇത് നമ്മുടെ വീടാണ് എന്നാണ് ദേശീിയ ദിന മുദ്രാവാക്യം. കഴിഞ്ഞ 17ന് ആരംഭിച്ച ആഘോൺ പരിപാടികൾ സെപ്റ്റംബർ 26 വരെ നീണ്ടു നിൽക്കും. നൂറു കണക്കിന് വിനോദ പരിപാടികളും പൈതൃക സംബന്ധിയായ വിവിധ പ്രദർശനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.
1932ലാണ് ആധുനിക സൗദി അറേബ്യ സ്ഥാപിതമായിത്. നജ്ദ് ഹെജാസ് എന്ന രാജ്യത്തിന്റെ പേര് സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. സ്ഥാപക രാജാവായ അബ്ദുൾ അസീസിന്‍റെ കൽപ്പന പ്രകാരമാണ് എല്ലാ സെപ്റ്റംബർ 23 നും ദേശീയ ദിനം ആഘോഷിക്കുന്നത്.
അതേസമയം സൗദിയ്ക്ക് ആശംസ അറിയിച്ച് വിവിധ രാഷ്ട്രത്തലവന്‍മാര്‍ രംഗത്തെത്തി. ഗൾഫ് രാജ്യങ്ങളും സൗദിയുടെ ദേശീയ ദിനത്തിന്‍റെ ഭാഗമായി ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.