യുഎഇയിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ സ്കൂളുകൾക്കും ഓൺലൈൻ ക്ലാസുകൾ രണ്ടു ദിവസം കൂടി( ഏപ്രിൽ 18, 19) നീട്ടി. എമിറേറ്റ്സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷനാണ് രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ സ്കൂളുകൾക്കും ഓൺലൈൻ ക്ലാസുകൾ നീട്ടിയത്.
നേരത്തെ, പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് എല്ലാ സർക്കാർ സ്കൂളുകളോടും ഓൺലൈൻ പഠനം നടത്താൻ നിർദ്ദേശം നൽകിയിരുന്നു. അതോറിറ്റി തീരുമാനം അനുസരിച്ച് ഏപ്രിൽ 16 ചൊവ്വാഴ്ചയും ഏപ്രിൽ 17 ബുധനാഴ്ചയും ഓൺലൈൻ ക്ലാസുകളാണ് നടത്തിയത്. ഷാർജ എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്കും ഓൺലൈൻ ക്ലാസുകൾ നീട്ടിയിട്ടുണ്ട്.
75 വർഷത്തിനിടെ രാജ്യം കണ്ട ശക്തമായ മഴയ്ക്കാണ് യുഎഇ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. അതിശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.