വീടുകളിൽ പരമ്പരാഗത സുഗന്ധ ദ്രവ്യങ്ങൾ അമിതമായി പുകയ്ക്കരുതെന്ന മുന്നറിയിപ്പുമായി റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റി. ഇത്തരം പുക ശ്വസിക്കുന്നത് മൂലം മസ്തിഷ്കത്തിലേക്കുള്ള ഓക്സിജന്റെ അളവ് കുറയും. ഇത് തലവേദനയ്ക്കും ചെന്നിക്കുത്തിനും കാരണമാകുമെന്നുമാണ് റിപ്പോർട്ട്. മാത്രമല്ല, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
മാത്രമല്ല, അലർജിയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുമുള്ളവർക്ക് അപകടസാധ്യത കൂടുതലായിരിക്കും. സുഗന്ധ ദ്രവ്യങ്ങളിലടങ്ങിയ വിഷവസ്തുക്കൾ വായു മലിനീകരണത്തിനും കാരണമാകും. ധൂപം കത്തിക്കുന്നത് രാജ്യത്തെ സാംസ്കാരിക പാരമ്പര്യമാണ്. എന്നാൽ അതിന്റെ ആരോഗ്യ അപകടങ്ങളിൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെങ്കിലും അധിതൃതർ മുന്നറിയിപ്പ് നൽകി.