തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. കലാവസ്ഥ നിരീക്ഷകൻ അബ്ദുല്ല അൽഉസൈമിയാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, റിയാദിന്റെ കിഴക്ക് ഭാഗം, കിഴക്കൻ പ്രവിശ്യ, ഹായിൽ, ഹഫർ അൽബാത്തിൻ എന്നിവിടങ്ങളിലെല്ലാം കാലാവസ്ഥ വ്യതിയാനമുണ്ടാകാൻ സാധ്യതയുണ്ട്. റിയാദ്, ഹായിൽ, അൽഖസീം എന്നിവിടങ്ങളിൽ തിങ്കളാഴ്ച വ്യാപകമായ പൊടിക്കാറ്റുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.