ശൈത്യകാലം പിൻവാങ്ങി. ഇനി രാജ്യത്ത് വരും ദിവസങ്ങൾ ചൂടേറിയതാകുമെന്ന് സൂചന. അടുത്ത ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരമാവധി താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് കാലാവസ്ഥ ഡിപ്പാർട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. കാലാവസ്ഥ സ്ഥിരത കൈവരിച്ചതായും അദ്ദേഹം അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ പകല്‍ ഉയർന്ന ചൂട് അനുഭവപ്പെടും. എങ്കിലും രാത്രിയില്‍ മിതമായിരിക്കും. എന്നാൽ, തുടർ ദിവസങ്ങളിൽ താപനിലയിൽ ഉയർച്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മേയ് അവസാനത്തോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ, ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ കുവൈറ്റ് ആണ് ഒന്നാം സ്ഥാനത്ത്. വേനൽചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാജ്യത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.