‘ഈ പ്രവണത അവസാനിപ്പിക്കണം, കൂടെ നിൽക്കണം’; ഹാർദിക്കിനെ കളിയാക്കിയവരോട് കോലി

Date:

Share post:

ഐപിഎല്ലിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കളിയാക്കിയ ആരാധകരെ നിയന്ത്രിക്കാൻ ശ്രമിച്ച് വിരാട് കോലി. ഇന്നലെ മുംബൈയിൽ നടന്ന മുംബൈ-ബംഗളൂരു മത്സരത്തിനിടെയാണ് ഹാർദിക്കിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായത്. ഇതോടെ കോലി ഇടപെട്ടു. അധിക്ഷേപങ്ങളും പരിഹാസങ്ങളും അവസാനിപ്പിച്ച് ഹാർദിക്കിനൊപ്പം നിൽക്കണമെന്നാണ് കോലി ആവശ്യപ്പെട്ടത്.

12-ാം ഓവറിൽ ഹാർദിക് ബാറ്റുചെയ്യാൻ എത്തിയപ്പോഴാണ് കാണികളിൽ നിന്നും മോശം അനുഭവം ഉണ്ടായത്. ഗാലറിയിൽ നിന്ന് ഒരു സംഘം ഹാർദിക്കിനുനേരെ കൂവുകയും അധിക്ഷേപിക്കുകയും ചെയ്‌തു. ഈ സമയം ഫീൽഡിൽ നിൽക്കുകയായിരുന്ന കോലി ഇത് കേട്ടതോടെ ആരാധകരോട് ഈ പ്രവണത അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യക്കുവേണ്ടി കളിക്കുന്ന ഹാർദിക് ഈ തരത്തിലുള്ള ഒരു സമീപനം അർഹിക്കുന്നില്ലെന്ന് കോലി കാണികളോട് പറഞ്ഞത്.

അതോടൊപ്പം ഹാർദിക്കിനെ കയ്യടികളോടെ എതിരേറ്റ ഒരു സംഘത്തെ കോലി അഭിനന്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോകൾ വലിയ തോതിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ഐപിഎല്ലിന്റെ തുടക്കം മുതൽ തന്നെ ​ഗ്യാലറിയിൽ നിന്ന് ഹാർദിക്കിനെതിരെ കളിയാക്കലുകൾ ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....