പെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് ലോകം. വിവിധ തരം ഭക്ഷണങ്ങൾക്കൊണ്ട് സമ്പന്നമായ പെരുന്നാൾ കാലത്തിന്റെ അവസാന നാളുകളിൽ നാല് ദിവസം ഖത്തറിന്റെ ആകാശത്ത് ഇത്തവണയും വർണങ്ങൾ വിരിയിച്ച് വെടിക്കെട്ടുയരും. പെരുന്നാൾ പിറ തെളിഞ്ഞതിന് പിന്നാലെ നാലുദിവസങ്ങളിൽ വിവിധ ഇടങ്ങളിലായി കരിമരുന്ന് ഷോ അരങ്ങേറുമെന്ന് വിസിറ്റ് ഖത്തർ അറിയിച്ചു.
സൂഖ് വാഖിഫ് പാർക്ക്, അൽ വക്റ ഓൾഡ് സൂഖ് വാട്ടർ ഫ്രണ്ട്, കതാറ കൾചറൽ വില്ലേജ് എന്നിവിടങ്ങളിലാണ് പെരുന്നാളിന്റെ ഒന്നാം ദിനം മുതൽ നിറങ്ങൾ വിരിയിക്കുന്ന കരിമരുന്ന് പ്രദർശനം നടക്കുന്നത്. രാത്രി 8.30 മുതലായിരിക്കും വെടിക്കെട്ട്. സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതുജനങ്ങൾക്ക് വെടിക്കെട്ട് ആസ്വദിക്കാൻ എത്താവുന്നതാണ്. എല്ലാ പെരുന്നാളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന കരിമരുന്ന് പ്രദർശനം ആസ്വദിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടുക.