ദുബായ് പൊലീസിന്റെ ഹാപ്പിനസ് സ്കോർ 93.53 ശതമാനത്തിലെത്തി. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, “ഹാപ്പിനസ് സ്കോർ” (2017-ൽ (കൗൺസിൽ സ്ഥാപിതമായ വർഷം) 87 ശതമാനത്തിൽ നിന്ന് 2023-ൽ 93.53 ശതമാനമായി ഉയർന്നു.
സേനാംഗങ്ങളുടെ സന്തോഷവും ജീവിതനിലവാരവും ഉയർത്തുകയെന്ന ലക്ഷ്യവുമായി 2017 മാർച്ച് 30-ന് ദുബായ് പൊലീസിന്റെ കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയാണ് ഹാപ്പിനസ് കൗൺസിൽ സ്ഥാപിച്ചത്. ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി കൗൺസിൽ പ്രവർത്തനം പൊലീസിന്റെ ഹാപ്പിനസ് സ്കോർ വർധിച്ചത്.
വിവിധ പദ്ധതികൾ, ഫോറങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി കൗൺസിൽ പൊലീസിനായി നടത്തിയിരുന്നു. ദുബായ് പൊലീസ് അംഗങ്ങളുടെയും അവരുടെ ഗുണഭോക്താക്കളുടെയും സന്തോഷത്തിന് മുൻഗണന നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൗൺസിൽ രൂപീകരിച്ചതെന്നാണ് ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി കൗൺസിലിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് അവാതിഫ് അൽ സുവൈദി പറയുന്നത്.’
#News |Dubai Police Marks International Day of Happiness
Details:https://t.co/xnUG5dc8OH#YourSecurityOurHappiness#SmartSecureTogether pic.twitter.com/JwYJ95EAoS
— Dubai Policeشرطة دبي (@DubaiPoliceHQ) March 21, 2024