ലോകത്തിലെ ആദ്യത്തെ സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ ദുബായിൽ തുടങ്ങിയിട്ട് 5 വർഷം പൂർത്തിയായിരിക്കുന്നു. 2017 ഇൽ സിറ്റി വക്കിൽ ആരംഭിച്ച ആദ്യത്തെ സ്മാർട്ട് പോലീസ് സ്റ്റേഷനാണ് ഇന്നലെ ഞായറാഴ്ച അഞ്ചു വർഷം പൂർത്തിയാക്കിയത്. ഇതുവരെ രണ്ട് ദശലക്ഷത്തിലധികം സന്ദർശകർ വരികയും 36,3000ത്തിലധികം ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. എമിറേറ്റ്സിൽ 22പ്രദേശങ്ങളിൽ സ്മാർട്ട് പോലീസ് സ്റ്റേഷനുകളുണ്ട്.
സ്റ്റേഷനുകൾ – ഡ്രൈവ് – ത്രൂ വാക് ഇൻ എന്നിങ്ങനെ 27 സേവനങ്ങൾ ലഭ്യമാണ്.കുറ്റകൃത്യങ്ങളും ട്രാഫിക് സംഭവങ്ങളും റിപ്പോർട്ട് ചെയ്യൽ, നഷ്ട്ടപെട്ടതും കണ്ടെത്തിയതുമായ ഇനങ്ങൾ, സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും വേണ്ടിയുള്ള എല്ലാം അഭ്യർത്ഥനകളും ഇതിൽപ്പെടും. കൂടാതെ സന്ദർശകർക്ക് ആവശ്യമെങ്കിൽ പോലീസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് വഴിയും സംവദിക്കാം.