20 വർഷമായി ദുബായിൽ സേവനമനുഷ്ഠിച്ച ഇമാമുമാർക്ക് ഗോൾഡൻ വിസ

Date:

Share post:

കഴിഞ്ഞ 20 വർഷമായി ദുബായിൽ സേവനമനുഷ്ഠിച്ച മസ്ജിദുകളിലെ ഇമാമുമാർ, മതപ്രഭാഷകർ, മുഅദ്ദീൻ, മുഫ്തികൾ, മത ഗവേഷകർ എന്നിവർക്ക് ഗോൾഡൻ വിസ നൽകുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അവരുടെ ദീർഘകാല സേവനത്തിന്റെ അഭിനന്ദന സൂചകമായാണ് ഈ ഗോൾഡൻ വിസകൾ കൊടുക്കാനുള്ള തീരുമാനമെന്ന് ഷെയ്ഖ് ഹംദാൻ അറിയിച്ചു.

കൂടാതെ, ഈദുൽ ഫിത്തറിൽ അവർക്ക് സാമ്പത്തിക പ്രതിഫലം ലഭിക്കും. ദുബായിലെ ഇമാമുമാരുടെയും മ്യൂസിൻമാരുടെയും ശമ്പളം വർധിപ്പിച്ച് മാർച്ചിൽ ഷെയ്ഖ് ഹംദാൻ ഉത്തരവിട്ടിരുന്നു.

ദുബായിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പള്ളികളിൽ സേവനമനുഷ്ഠിക്കുന്നവർക്കാണ് നിരക്ക് വർധന ബാധകമാകുക. ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റിന് (ജിഎഐഎഇ) കീഴിൽ പ്രവർത്തിക്കുന്ന ഇമാമുമാരും മ്യൂസിനുകളും ഉൾപ്പെടെ എല്ലാ പള്ളി ജീവനക്കാർക്കും അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനത്തിന് തുല്യമായ പ്രതിമാസ സാമ്പത്തിക അലവൻസ് നൽകാൻ യുഎഇ പ്രസിഡന്റും നിർദ്ദേശം നൽകിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ഈദ് അൽ ഇത്തിഹാദ്; ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ

യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ നടക്കും. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ യുട്യൂബ് ചാനൽ, വെബ്സൈറ്റ്,...

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി. മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴു പേർക്കെതിരെ നൽകിയ പരാതിയാണ്...

ദുബായ് റൺ ചലഞ്ച്; 24ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ

ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 (ഞായർ) ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പുലർച്ചെ...

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...